തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പതിനായിരം റിയാലിനു വേണ്ടി സ്വന്തം നാട്ടുകാരനെ തടവിലാക്കിയ ബംഗ്ലാദേശുകാർ റിയാദിൽ പിടിയിൽ

റിയാദ്: സ്വന്തം നാട്ടുകാരനെ ബന്ധിയാക്കി അയാളുടെ വീട്ടുകാരിൽ നിന്ന് മോചന ദ്രവ്യം ആവശ്യപ്പെട്ട രണ്ട് ബംഗ്ലാദേശുകാർ റിയാദ് പോലീസിന്റെ പിടിയിലായി.

റിയാദിലെ അൽ മൻഫൂഹ ഡിസ്റ്റ്രിക്കിലായിരുന്നു സംഭവം നടന്നത്. പതിനായിരം റിയാലായിരുന്നു പ്രതികൾ മോചന ദ്രവ്യമായി ആവശ്യപ്പെട്ടിരുന്നത്.

ഇരയെ ഒരു ആളൊഴിഞ്ഞ വീട്ടിൽ കയ്യും കാലും കെട്ടിയിട്ട നിലയിൽ കണ്ടെത്തുകയുണ്ടായി.

പ്രതികൾക്കെതിരെ ആവശ്യമായ നടപടികൾ സ്വീകരിച്ച് വരികയാണെന്ന് പോലീസ് അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്