Tuesday, September 24, 2024
Riyadh

താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ; ക്രിസ്തുമസ് ഗാനം റിലീസ് ചെയ്തു.

റിയാദ്: സൗദിയുടെ ചരിത്രത്തിൽ ആദ്യമായി പൂർണ്ണമായി റിയാദിൽ ചിത്രീകരിച്ച ക്രിസ്തുമസ്സ് ഗാനം റിലീസ് ചെയ്തു. സുലൈമാനിയയിലെ മലാസ് റെസ്റ്റോറന്റിൽ വെച്ച് നടന്ന വർണ്ണാഭമായ ചടങ്ങിനു ഗായകനും ഗാനത്തിന്റെ ഡയറക്ടറുമായ തങ്കച്ചൻ വർഗീസ് നേതൃത്വം നൽകി.

വേൾഡ് മലയാളി കൗൺസിൽ റിയാദ് പ്രൊവിൻസ് ചെയർമാനും പ്രമുഖ വ്യവസായിയും ആയ ശ്രീ ഡേവിഡ് ലൂക്ക്, ശ്രീ ലൂക്കോസ് പ്രാലയിൽ, ശ്രീ ജോഷ്വാ കളീക്കൽ എന്നിവർ ചേർന്ന് ഗാനം റിലീസ് ചെയ്തു. റിയാദിലെ പ്രമുഖ മാധ്യമപ്രവർത്തകനായ ശ്രീ ജയൻ കൊടുങ്ങല്ലൂർ ഗാനത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു .

സംഗീത സംവിധാനത്തിനുള്ള പുരസ്‌കാരം ജോജി കൊല്ലം ഏറ്റുവാങ്ങുന്നു

ചടങ്ങിൽ ശ്രീ. ഡേവിഡ് ലൂക്ക്, Dr. ജയചന്ദ്രൻ, ശ്രീ ജയൻ കൊടുങ്ങലൂർ, ശ്രീ നിക്സൺ വർഗീസ്, ശ്രീ നിജാസ് പാമ്പാടിയിൽ, ശ്രീ ഷൈജു പച്ച, ശ്രീ അയൂബ് കരൂപ്പടന്ന, ശ്രീ ലൂക്കോസ് പ്രാലയിൽ, ശ്രീ ജോഷ്വാ കളീക്കൽ, ശ്രീ ഷാൻ പെരുമ്പാവൂർ, ശ്രീമതി ജോളി ജോൺ എന്നിവർ സംസാരിച്ചു.

ഈ ഗാനത്തിന് വരികൾ ചിട്ടപ്പെടുത്തി ഡയറക്ഷൻ നൽകിയ തങ്കച്ചൻ വർഗീസ്, ഈണം നൽകിയ ജോജി കൊല്ലം, റെക്കോർഡിങ് നടത്തിയ ജോസ് കടമ്പനാട്, വീഡിയോ ചിത്രീകരിച്ച ജോമോൻ കളപ്പുര, തോമസ് വരകിൽ, ഓർക്കസ്‌ട്രേഷൻ നിർവഹിച്ച സുനിൽ പ്രയാഗ്, വീഡിയോ എഡിറ്റിംഗ് നനിർവ്വഹിച്ച അവിനാഷ് കൂത്താട്ടുകുളം, ഗാനങ്ങൾ ആലപിച്ച ജെമ്മ ഷാജി, ജേക്കബ് സെബാസ്റ്റ്യൻ, റോബിൻ ജേക്കബ്, ജോളി ജോൺ, ജൂലിയ ജോസ്, ലിനറ്റ് സ്കറിയ, ലിയ തോമസ്, ലിജ അലൻ, സൗമ്യ തോമസ്, സപ്‌ന റോബിൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

വളരെ അഭിമാനത്തോടെയാണ് ഈ സംരംഭത്തെ നോക്കി കാണുന്നതെന്നും THANKOOS CORNER എന്ന യൂട്യൂബ് ചാനലിൽ റിലീസ് ചെയ്യുന്ന ഗാനം എല്ലാവരും കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q