തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദിയിൽ 70 ശതമാനം പേരും കോവിഡ് വാക്സിനെടുക്കാൻ ആഗ്രഹിക്കുന്നു : 97.47 ശതമാനം രോഗികളും സുഖം പ്രാപിച്ചു

റിയാദ് : രാജ്യത്തെ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമുള്ള 70 ശതമാനം പേരും കോവിഡ് വാക്സിനെടുക്കാൻ താത്പര്യപ്പെടുന്നതായി സൗദി പ്രിവൻറ്റീവ്‌ ഹെൽത്ത് ഉദ്യോഗസ്ഥൻ അറിയിച്ചു.

പുതുതായി 174 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 208 പേർ സുഖം പ്രാപിച്ചു. സൗദിയിൽ ഇത് വരെ കൊറോണ ബാധിച്ചവരിൽ 97.47 ശതമാനം പേരും ഇതിനകം സുഖം പ്രാപിച്ചിട്ടുണ്ട്.

നിലവിൽ 3016 പേർ മാത്രമാണ് ചികിത്സയിൽ കഴിയുന്നത്. 10 മരണം കൂടി റിപ്പോർട്ട് ചെയ്തതോടെ സൗദിയിലെ ആകെ കോവിഡ് മരണം 6101 ആയി ഉയർന്നിട്ടുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്