Saturday, September 21, 2024
Jeddah

റോയൽ എഫ്‌സി : പുതിയ കമ്മിറ്റി നിലവിൽ വന്നു

ജിദ്ദ : ജിദ്ദയിലെ പ്രമുഖ ഫുട്ബാൾ ക്ലബ് ആയ റോയൽ എഫ്‌സി 2020-21 കാലയളവിലേക്കുള്ള പുതിയ കമ്മിറ്റി നിലവിൽ വന്നു.

അബ്ദുൽ മുഹൈമിൻ (പ്രസിഡന്റ്) മൻസൂർ ചെമ്പൻ, ഷമീം വെള്ളാടത്ത് (വൈസ് പ്രസിഡന്റ്) ‌ അബ്ദുൽ റഊഫ് (ജനറൽ സെക്രട്ടറി) അബ്ദുൽ സലാം, ഷംസു എൻകെ (ജോയിന്റ് സെക്രട്ടറി ) ഹാഷിം (ട്രഷറർ ) നസീൽ കല്ലിങ്ങൽ, ഇബ്രഹിം സിടി (ട്രഷറി സപ്പോർട്ട് ) റഷാദ് (ടെക്നിക്കൽ അഡ്‌വൈസർ).എക്സിക്യൂട്ടീവ് അംഗങ്ങളായി ശിഹാബ് മോങ്ങം, നാഫി കുപ്പനത്ത്, നാഷിദ്, ഷഫീക് കെപി, ഫവാസ് കൊടവണ്ടി, മഹ്‌മൂദ്‌, അസ്‌കർ, സിദ്ദീഖ് എന്നിവരെയും തെരഞ്ഞെടുത്തു.

ദഹബാൻ വില്ലയിൽ നടന്ന വാർഷിക ജനറൽ ബോഡി യോഗം അബ്ദുൽ മുഹൈമിൻ അധ്യക്ഷത വഹിച്ചു. ക്ലബ്ബിന്റെ ഇതുവരെയുള്ള വളർച്ചയും കഴിഞ്ഞ വർഷത്തെ സിഫ് ടൂർണമെന്റിലെ പ്രകടനങ്ങളും മറ്റും റഷാദ് അവലോകനപ്രസംഗം നടത്തി.

തുടർന്ന് ആശ ഷിജു, ഷബീർ കോട്ടപ്പുറം തുടങ്ങിയവരുടെ നേതൃത്വത്തിൽ കലാപരിപാടികളും കുട്ടികൾക്കുള്ള വിവിധ കല കായിക മത്സരങ്ങളും അരങ്ങേറി. അബ്ദുൽ റഊഫ് സ്വഗതവും മൻസൂർ ചെമ്പൻ നന്ദിയും പറഞ്ഞു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q