സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കി
ജുബൈൽ: കൊലപാതകക്കേസിൽ പിടിക്കപ്പെട്ട സൗദി പൗരൻ്റെ വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുൽ മലിക് അൽ ഹമൂദ് എന്ന സൗദി പൗരനെയാണു ഫർഹാൻ അൽ അൻസി എന്ന സൗദി പൗരനെ കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
രണ്ട് പേരും തമ്മിലുണ്ടായ വാക്ക് തർക്കത്തിനൊടുവിൽ പ്രതി ഇരയെ നിരവധി തവണ കത്തി കൊണ്ട് കുത്തുകയും അത് മരണത്തിൽ കലാശിക്കുകയുമായിരുന്നു.
പ്രതി കുറ്റക്കാരനാണെന്ന് തെളിഞ്ഞതിനെത്തുടർന്ന് വധ ശിക്ഷ വിധിച്ച കോടതി വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയും തുടർന്ന് ജുബൈലിൽ വെച്ച് ഇന്ന് വധ ശിക്ഷ നടപ്പാക്കുകയുമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa