Sunday, September 22, 2024
Saudi ArabiaTop Stories

വിദേശിയെ കനാലിലേക്ക് തള്ളിയിട്ട സൗദി പൗരന്മാരെ അറസ്റ്റ് ചെയ്തു; വീഡിയോ കാണാം

റിയാദ്: ഒരു കനാലിനടുത്ത് ഇരിക്കുകയായിരുന്ന വിദേശിയെ കനാലിലൂടെ ഒഴുകുന്ന വെള്ളത്തിലേക്ക് തള്ളിയിട്ടവരെ റിയാദ് പോലീസ് അറസ്റ്റ് ചെയ്തു.

നാല്പത് വയസ്സിനു മുകളിലും അൻപത് വയസ്സിനു മുകളിലും പ്രായമുള്ള രണ്ട് സൗദി പൗരന്മാരായിരുന്നു കുറ്റക്കാർ.

ഇവർ വിദേശിയെ വെള്ളത്തിലേക്ക് തള്ളിയിടുന്ന ദൃശ്യം മൊബൈലിൽ റെക്കോർഡ് ചെയ്യുകയും സോഷ്യൽ മീഡിയകളിൽ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു.

അറബ് സോഷ്യൽ മീഡിയകളിൽ ഇവരുടെ അപമാനകരമായ പ്രവൃത്തിക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. പ്രതികളെ രണ്ട് പേരെയും പബ്ളിക് പ്രോസിക്യൂഷനു കൈമാറിയിട്ടുണ്ട്. വിദേശിയെ കനാലിലേക്ക് തള്ളിയിടുന്ന വീഡിയോ കാണാം.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്