തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

പോലീസ് വേഷത്തിലെത്തി അറസ്റ്റ് ചെയ്ത ശേഷം തോക്ക് ചൂണ്ടി വിദേശികളെ കൊള്ള ചെയ്യുന്ന സംഘം ജിദ്ദയിൽ അറസ്റ്റിൽ

ജിദ്ദ: പോലീസ് വേഷത്തിലെത്തി വിദേശികളെ അറസ്റ്റ് ചെയ്ത് തോക്ക് ചൂണ്ടി കൊള്ള ചെയ്യുന്ന സംഘം ജിദ്ദയിൽ അറസ്റ്റിലായി.

മുപ്പതും നാല്പതും വയസ്സിനു മുകളിൽ പ്രായമുള്ള മൂന്ന് സൗദി പൗരന്മാരാണു അറസ്റ്റിലായതെന്ന് മക്ക പ്രവിശ്യ പോലീസ് അറിയിച്ചു.

പ്രതികൾ വിദേശികൾ താാമസിക്കുന്ന ഏരിയകളിൽ പോലീസ് വേഷത്തിൽ എത്തി വിദേശികളെ അറസ്റ്റ് ചെയ്യുകയും പിന്നീട് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പണവും മറ്റു വസ്തുക്കളും തട്ടിയെടുക്കുകയുമായിരുന്നു ചെയ്തിരുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്