ഒരിക്കൽ ദീർഘിപ്പിച്ച റി എൻട്രി വിസാ കാലാവധി ആവർത്തിച്ച് നീട്ടാമെന്ന് ജവാസാത്ത്
ജിദ്ദ: സൗദിയിൽ നിന്ന് അവധിക്ക് പോയവരുടെ ഒരിക്കൽ ദീർഘിപ്പിച്ച റി എൻട്രി വിസയുടെ കാലാവധി വീണ്ടും ദീർഘിപ്പിക്കാമെന്ന് സൗദി ജവാസാത്ത് അറിയിച്ചു.
അതേ സമയം ഇതിനു നിശ്ചിത ഫീസ് ആവർത്തിച്ച് അടക്കേണ്ടതുണ്ടെന്നും ജവാസാത്ത് ഓർമ്മിപ്പിച്ചു.
തന്റെ കീഴിലുള്ള തൊഴിലാളിയുടെ റി എൻട്രി വിസാ കാലാവധി ഒരിക്കൽ നീട്ടുകയും സൗദിയിലേക്ക് മടങ്ങാൻ സാധിക്കാത്തതിനാൽ നീട്ടിയ കാലാവധി അവസാനിക്കുകയും ചെയ്തതായും അത് കൊണ്ട് ഇനിയും മറ്റൊരിക്കൽ കൂടി റി എൻട്രി കാലാവധി നീട്ടിക്കൊടുക്കൽ സാധ്യമാണോ എന്ന ഒരു പൗരന്റെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ജവാസാത്ത്.
ഇഖാമ, റി എൻട്രി വിസാ കാലാവധി എന്നിവ അവസാനിച്ചവരുടെ സ്പോൺസർമാർക്ക് അബ്ഷിർ, മുഖീം എന്നിവ വഴി തൊഴിലാളികളുടെ ഇഖാമയും റി എൻട്രി വിസാ കാലാവധിയും പുതുക്കാൻ സാധിക്കും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa