തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

എക്സിറ്റ് വിസ കാൻസൽ ചെയ്യാൻ ഇഖാമ കാലാവധി നിർബന്ധമെന്ന് ജവാസാത്ത്

ജിദ്ദ: ഫൈനൽ എക്സിറ്റ് വിസ ഇഷ്യു ചെയ്ത ശേഷം വിസ കാൻസൽ ചെയ്യണമെങ്കിൽ ഇഖാമ കാലാവധി നിർബന്ധമാണെന്ന് സൗദി ജവാസാത്ത് ആവർത്തിച്ച് ഓർമ്മിപ്പിച്ചു.

അബ്ഷിർ വഴിയോ മുഖീം വഴിയോ എക്സിറ്റ് വിസ കാൻസൽ ചെയ്യാൻ സാധിക്കുമെന്നും ജവാസാത്ത് അറിയിച്ചു.

എക്സിറ്റ് വിസ ഇഷ്യു ചെയ്ത് രണ്ട് മാസത്തിനുള്ളിൽ സൗദി വിട്ടില്ലെങ്കിൽ പിന്നീട് എക്സിറ്റ് കാൻസൽ ചെയ്യാൻ 1000 റിയാൽ പിഴ അടക്കേണ്ടി വരുമെന്ന് ജവാസാത്ത് നേരത്തെ ഓർമ്മിപ്പിച്ചിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്