Sunday, November 17, 2024
Saudi ArabiaTop Stories

സൗദിയുടെ വിവിധ ഭാഗങ്ങളിൽ കാറ്റിനും മഴക്കും സാധ്യത; പൊതുജനങ്ങൾക്ക് സിവിൽ ഡിഫൻസിന്റെ 3 നിർദ്ദേശങ്ങൾ

റിയാദ്: ബുധൻ മുതൽ ശനി വരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കാറ്റിനും മഴക്കും സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം.

റിയാദ്, ഈസ്റ്റേൺ പ്രൊവിൻസ്, നോർതേൺ ബോഡർ, ഖസീം, അൽ ജൗഫ്, തബൂക്ക്, മക്ക, മദീന, ഹായിൽ എന്നീ പ്രവിശ്യകളിലാണു മഴക്കും കാറ്റിനും സാധ്യത.

മഴയും കാറ്റും ഉണ്ടാകുമെന്ന പ്രവചനത്തെത്തുടർന്ന് പൊതു ജനങ്ങൾ ശ്രദ്ധിക്കേണ്ട 3 കാര്യങ്ങളെക്കുറിച്ച് സൗദി സിവിൽ ഡിഫൻസ് ഓർമ്മപ്പെടുത്തി.

അത്തരമൊരു അന്തരീക്ഷത്തിൽ ഉണ്ടാകാനിടയുള്ള അപകടങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കുക,  മഴ വെളളം ഒത്തുചേരുന്ന സ്ഥലങ്ങളിൽ നിന്ന് വിട്ടുനിൽക്കുക, വിവിധ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയകളിലൂടെയും അറിയിക്കുന്ന സിവിൽ ഡിഫൻസ് നിർദ്ദേശങ്ങൾ പാലിക്കുക എന്നിവയാണു 3 കാര്യങ്ങൾ.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്