തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

തൊഴിൽ കരാറുകൾ മദദ് പ്ലാറ്റ്ഫോമിൽ രെജിസ്റ്റർ ചെയ്യാൻ സൗദി മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ആഹ്വാനം

റിയാദ്: തൊഴിൽ കരാറുകൾ മദദ് പ്ലാറ്റ്ഫോമിൽ രെജിസ്റ്റർ ചെയ്യണമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം തൊഴിലുടമകളോട് ആവശ്യപ്പെട്ടു.

കരാർ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സ്ഥാപനങ്ങൾക്ക് ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് കരാറുകൾ രേഖപ്പെടുത്തേണ്ടതിന്റെ ആവശ്യകത മന്ത്രാലയം ഓർമ്മിപ്പിച്ചു.

ചെറുകിട, ഇടത്തരം സ്ഥാപനങ്ങൾക്ക് ശമ്പള സംവിധാനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും സാങ്കേതിക പരിഹാരങ്ങൾ നൽകുന്നതിനാണു മദദ് ആരംഭിച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്