സൗദിയിൽ പ്രതിരോധ നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾ ഉടൻ അടച്ച് പൂട്ടാൻ മന്ത്രിയുടെ നിർദ്ദേശം
റിയാദ്: കൊറോണ പ്രതിരോധ നടപടികൾ പാലിക്കാത്ത സ്ഥാപനങ്ങൾ ഉടൻ അടച്ച് പൂട്ടാൻ സൗദി മുനിസിപ്പൽ, ഗ്രാമകാര്യ,പാർപ്പിട കാര്യ മന്ത്രി മാജിദ് അൽ ഹൊഖൈൽ നിർദ്ദേശിച്ചു.
സൂഖുകൾ, റെസ്റ്റോറന്റുകൾ തുടങ്ങി പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട എല്ലാ കടകളിലും നിയന്ത്രണം കർശനമാക്കാൻ മന്ത്രി ബന്ധപ്പെട്ട വകുപ്പുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
മാസ്കില്ലാതെ ആളുകളെ പ്രവേശിപ്പിക്കുന്ന സ്ഥാപനങ്ങൾക്ക് 10,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയവും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
