തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

സൗദി പ്രവാസികൾക്ക് ആശ്വാസ വാർത്ത; തൊഴിൽ, വിസിറ്റിംഗ്,ഫാമിലി വിസകൾ ഇന്ത്യയിൽ സ്റ്റാംബ് ചെയ്ത് തുടങ്ങി

കരിപ്പൂർ: ദീർഘ നാളത്തെ കാത്തിരിപ്പിനു ശേഷം സൗദി പ്രവാസികൾക്ക് ആശ്വാസമേകിക്കൊണ്ട് സൗദി വിസ സ്റ്റാംബിംഗ് സർവീസുകൾ അധികൃതർ പുനരാരംഭിച്ചു.

ന്യൂഡെൽഹിയിലെ സൗദി എംബസിയിലാണു വിസ സ്റ്റാംബിംഗ് നടപടികൾ പുനരാരംഭിച്ചത്.

തൊഴിൽ വിസകൾക്ക് പുറമെ ബിസിനസ് വിസിറ്റ് വിസകളും ഫാമിലി വിസിറ്റിംഗ് വിസകളും ഫാമിലി വിസകളുമെല്ലാം സ്റ്റാംബ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

നിലവിലെ സാഹചര്യത്തിൽ വിസ സ്റ്റാംബ് ചെയ്ത ശേഷം യു എ ഇയിലോ ഒമാനിലോ മറ്റോ 14 ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പോകാൻ സാധിക്കും.

അതേ സമയം മുംബൈയിലെ സൗദി കോൺസുലേറ്റിൽ വിസ സ്റ്റാംബിംഗ് നടപടികൾ പുനരാരംഭിച്ചിട്ടില്ലെന്നാണു റിപ്പോർട്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്