ചതുപ്പിലാണ്ട കാറുമായി വൃദ്ധൻ; ചുമലിലേറ്റി രക്ഷപ്പെടുത്തി സൗദി യുവാവ്: വീഡിയോ വൈറലാകുന്നു
തബൂക്ക്: ശക്തമായ മഴയെത്തുടർന്ന് കാർ ചതുപ്പിലാണ്ടതിനെത്തുടർന്ന് പ്രയാസപ്പെട്ട വൃദ്ധനെ ഒരു സൗദി യുവാവ് ചുമലിലേറ്റി രക്ഷ്പ്പെടുത്തുന്ന വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വൈറലാകുന്നു.
തബൂക്കിലെ ദുബയിലെ ഒരു താഴ് വരയിലെ ചതുപ്പിലായിരുന്നു വൃദ്ധൻ കാറുമായി പെട്ടത്.
കാർ ഏകദേശം പൂർണ്ണമായും ചതുപ്പിൽ താഴ്ന്ന നിലയിൽ വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്.
ചതുപ്പിലാണ്ട കാറും വൃദ്ധനെ യുവാവ് രക്ഷിക്കുകയും ചെയ്യുന്ന വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
