Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ വീണ്ടും കർഫ്യൂ ഏർപ്പെടുത്തുമോ എന്ന ചോദ്യത്തോട് ആരോഗ്യ വിദഗ്ധൻ പ്രതികരിച്ചു

ജിദ്ദ: രാജ്യത്ത് വീണ്ടും ഒരു കർഫ്യൂ ഏർപ്പെടുത്താൻ സാധ്യതയുണ്ടോ എന്ന ചോദ്യത്തോട് സൗദിയിലെ പകർച്ചാ വ്യാധി വിഭാഗം കൺസൽട്ടന്റ് ഡോ: സമീഹ് ഗസാൽ പ്രതികരിച്ചു.

കഴിഞ്ഞ കാലത്തെ അനുഭവം വെച്ച് കൊണ്ട് വൈറസ് വ്യാപനം തടയുന്നതിനു പൊതു ജനങ്ങൾക്ക് സാധ്യമാകുമെന്നും അത് രണ്ട് മുതൽ നാല് ആഴ്ചകൾക്കുള്ളിൽ സംഭവിക്കാമെന്നും ഡോ: സമീഹ് അഭിപ്രായപ്പെട്ടു.

ഇപ്പോൾ നമ്മൾ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ വൈറസ് വ്യാപനം തടയാൻ സാധിക്കില്ല. എല്ലാവരും സ്വയം പ്രതിബദ്ധരായി പ്രതിരോധ നടപടികളുമായി മുന്നോട്ട് പോയാൽ കർഫ്യൂ ഒഴിവാക്കാം.

വൈറസ് ബാധ കൂടുകയും ശേഷം സ്ഥിരത കൈവരിച്ച് പിന്നീട് കുറയുകയുമാണു ചെയ്യുക. വരും ആഴ്ചകളിൽ വൈറസ് ബാധിതരുടെ എണ്ണം കുറഞ്ഞേക്കുമെന്നും ഡോ: സമീഹ് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു.

അറേബ്യൻ മലയാളി വാട്സപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്