ജിദ്ദ കോർണീഷ് 3 നിബന്ധനകളോടെ തുറന്ന് കൊടുക്കാൻ ഉത്തരവ്
ജിദ്ദ: കഴിഞ്ഞ ദിവസം ജന ബാഹുല്യം കാരണം അടച്ച ജിദ്ദ കോർണീഷ് 3 നിബന്ധനകളോടെ തുറന്ന് കൊടുക്കാൻ ഗവർണ്ണർ മിശ് അൽ ബിൻ മാജിദ് രാജകുമാരന്റെ ഉത്തരവ്.
വാഹനങ്ങളുമായി കോർണീഷിലൂടെ കടന്ന് പോകാം. നിർത്താൻ പാടില്ല.
കോർണീഷിൽ ഇരിക്കാനോ കിടക്കാനോ കാത്തിരിക്കാനോ പാടില്ല.
കൊറോണ പ്രതിരോധ മുൻ കരുതലുകൾ പാലിച്ച് കൊണ്ട് സൈക്ലിംഗ്, വാക്കിംഗ് എന്നിവ അനുവദിക്കും. എന്നിവയാണ് 3 നിബന്ധനകൾ.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
