സൗദിയിൽ കൊറോണ റിപ്പോർട്ട് ചെയ്തത് മൂലം അടച്ചിട്ട 38 പള്ളികൾ വീണ്ടും തുറന്നു
ജിദ്ദ: നമസ്ക്കാരത്തിനെത്തിയവരിൽ കൊറോണ ബാധ സ്ഥിരീകരിച്ചതിനെത്തുടർന്ന് സൗദിയിൽ 8 പള്ളികൾ കൂടി അടച്ചു.
ഇതോടെ കഴിഞ്ഞ അഞ്ച് ദിവസങ്ങൾക്കുള്ളിൽ സൗദിയിൽ അടച്ച മസ്ജിദുകളുടെ ആകെ എണ്ണം 52 ആയി ഉയർന്നു.
അതേ സമയം അടച്ചിട്ട 38 പള്ളികൾ അണു വിമുക്തമാക്കിയ ശേഷം വീണ്ടും തുറന്നിട്ടുണ്ട്.
സൗദിയിൽ പുതുതായി 353 പേർക്കാണു കൊറോണ സ്ഥിരീകരിച്ചത്. 2702 പേർ ചികിത്സയിൽ കഴിയുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4 പേരാണ് കൊറോണ മൂലം മരിച്ചത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
