സൗദിയിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിന്റെ വധശിക്ഷ നടപ്പാക്കി
തബൂക്കിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവിനെ വധശിക്ഷക്ക് വിധേയനാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
അബ്ദുറഹ്മാൻ ബിൻ മുഹമ്മദ് അൽ ഗഷ്മരി എന്ന സൗദി പൗരനെയാണു തന്റെ ഭാര്യ ഹദ ബിൻത് അഹ്മദ് അൽ ഗഷ്മരിയെ കൊലപ്പെടുത്തിയതിനു വധ ശിക്ഷക്ക് വിധേയനാക്കിയത്.
പ്രതി ഇരയെ കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തിൽ വ്യക്തമായിരുന്നു.
വധ ശിക്ഷ നടപ്പാക്കാനുള്ള ക്രിമിനൽ കോർട്ടിന്റെ ഉത്തരവ് അപ്പീൽ കോടതിയും സുപ്രീം കോടതിയും ശരി വെച്ചതിനെത്തുടർന്ന് വിധി നടപ്പാക്കാൻ റോയൽ കോർട്ട് ഉത്തരവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
