സെൽഫിയെടുത്ത ശേഷം മലമുകളിൽ നിന്ന് ഭാര്യയെ തള്ളിയിട്ട് കൊലപ്പെടുത്തി
തുർക്കിയിലെ ഒരു മലമുകളിൽ നിന്ന് ഒരുമിച്ച് സെൽഫിയെടുത്ത ശേഷം ഭർത്താവ് ഭാര്യയെ താഴേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി.
സംഭവത്തിൽ അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയുടെ പേരിലുള്ള ഇൻഷൂറൻസ് തുക തട്ടിയെടുക്കുകയായിരുന്നു ഭർത്താവിന്റെ ലക്ഷ്യം എന്നാണ് റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്.
മൂന്ന് മാസം ഗർഭിണിയായിരുന്നു ഭാര്യ. കൊലപാതകം ആരും ശ്രദ്ധിക്കാതിരിക്കാൻ വേണ്ടി മൂന്ന് മണിക്കൂറോളം ഭർത്താവ് ഭാര്യയോടൊന്നിച്ച് മലമുകളിൽ കഴിഞ്ഞിട്ടുണ്ട്.
ഇയാൾ കൃത്യം നടന്ന ശേഷം ഇൻഷൂറൻസ് കംബനിയുമായി ബന്ധപ്പെടുകയും എന്നാൽ കേസ് ആയതിനാൽ ഇൻഷൂറൻസ് കമ്പനി തുക നൽകാൻ വിസമ്മതിക്കുകയും ചെയ്യുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
