സൗദിയിലെ എല്ലാ പ്രവിശ്യകളിലും കൊറോണ വാക്സിൻ നൽകാൻ തുടങ്ങി
റിയാദ്: രാജ്യത്തെ മുഴുവൻ പ്രവിശ്യകളിലും കൊറോണ വാക്സിൻ നൽകുന്നുണ്ടെന്ന് സൗദി ആരോഗ്യ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ അറിയിച്ചു.
എല്ലാവരും വാക്സിനേഷനായി ഉടൻ സ്വിഹതീ ആപ് വഴി രെജിസ്റ്റർ ചെയ്യണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.
നേരത്തെ രാജ്യത്ത് വാക്സിനുകൾ എത്താൻ തടസ്സം നേരിട്ടെങ്കിലും ഇപ്പോൾ വാക്സിനുകൾ എത്തിയതായി മന്ത്രി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
