തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

കാർ മോഷ്ടാവിനെ കാറിനുള്ളിൽ കയറി അതിസാഹസികമായി കീഴ്പ്പെടുത്തി സൗദി യുവാവ് ; വീഡിയോ വൈറലാകുന്നു

റിയാദ് ദമാം റൂട്ടിലെ ഒരു പെട്രോൾ പമ്പിൽ നിർത്തിയിട്ടിരുന്ന വാഹനം മോഷ്ടിക്കാൻ ശ്രമിച്ച കള്ളനെ അതി സാഹസികമായി സൗദി യുവാവ് കീഴ്പ്പെടുത്തി.

നിർത്തിയിട്ടിരുന്ന കാർ കളളൻ കൊണ്ട് പോകുന്നതായി തന്റെ സമീപത്തുള്ളവരുടെ സംസാരത്തിൽ നിന്ന് മനസ്സിലായ യുവാവ് കാറിനടുത്തേക്ക് ഓടിയെത്തുകയായിരുന്നു.

കള്ളൻ കാറുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ യുവാവ് കാറിനകത്തേക്ക് കയറിപ്പറ്റുകയും കാർ ബലമായി നിർത്തുകയും ചെയ്ത് കാർ അതിന്റെ ഉടമസ്ഥനെ ഏൽപ്പിക്കാനും യുവാവിനു സാധിച്ചു.

പോലീസ് അക്കാദമി സ്റ്റുഡന്റാണു സാഹസികനായ ഈ സൗദി യുവാവ്. പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയിട്ടുണ്ട്. വീഡിയോ കാണാം.


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്