തിങ്കളാഴ്‌ച, ജൂൺ 8, 2026
Saudi ArabiaTop Stories

മാതാവിന്റെ അന്ത്യാഭിലാഷ പ്രകാരം 17 വർഷങ്ങൾക്ക് മുമ്പ് തങ്ങളുടെ സഹോദരനെ കൊന്ന പ്രതിക്ക് സൗദി സഹോദരങ്ങൾ മാപ്പ് നൽകി

അസീർ:ബീഷയിൽ വധ ശിക്ഷക്ക് വിധിക്കപ്പെട്ട പ്രതിക്ക് ഇരയുടെ സഹോദരങ്ങൾ മാപ്പ് നൽകി.

മൂന്ന് ദിവസം മുംബ് മരിച്ച തങ്ങളുടെ മാതാവ് മരണക്കിടക്കയിൽ വെച്ച് അല്ലാഹുവിന്റെ പ്രീതി ലക്ഷ്യമാക്കി മകന്റെ ഘാതകനു മാപ്പ് നൽകണമെന്ന് വസ്വിയ്യത്ത് പറഞ്ഞത് പ്രകാരമാണ് പ്രതിക്ക് മറ്റു സഹോദരങ്ങൾ മാപ്പ് നൽകിയത്.

പതിനേഴ് വർഷം മുമ്പ് നടന്ന കൊലപാതകത്തിലെ പ്രതി ഇതോടെ വധ ശിക്ഷയിൽ നിന്ന് രക്ഷപ്പെടും.

കഴിഞ്ഞ ദിവസം തബൂക്കിൽ മകന്റെ ഘാതകനു പിതാവ് വധ ശിക്ഷ നടപ്പക്കുന്നതിന്റെ നിമിഷങ്ങൾക്ക് മുമ്പ് മാപ്പ് നൽകിയത് ശ്രദ്ധേയമായിരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്