ഒരാൾക്ക് കൊറോണ വന്ന് സുഖം പ്രാപിച്ചാൽ അയാൾ എത്ര മാത്രം സുരക്ഷിതനാണ്? സൗദി ആരോഗ്യ മന്ത്രാലയം അണ്ടർ സെക്രട്ടറി വിശദീകരണം നൽകുന്നു
ഒരു വ്യക്തിക്ക് കൊറോണ വന്ന് സുഖം പ്രാപിച്ചാൽ അയാളുടെ രോഗപ്രതിരോധ ശേഷി എത്രത്തോളം നില നിൽക്കുമെന്നത് സംബന്ധിച്ച് സൗദി ആരോഗ്യ മന്ത്രാലയ അണ്ടർ സെക്രട്ടറി ഡോ: അബ്ദുല്ല അസീരി വിശദീകരണം നൽകി.
നിലവിൽ, കൊറോണ ആരംഭത്തിൽ ഉള്ളവയിൽ നിന്ന് ഗണ്യമായി വ്യത്യസ്തമാണ്, അതിനാൽ രോഗപ്രതിരോധ സംവിധാനത്തിന് അവയെ വേണ്ടത്ര തിരിച്ചറിയാൻ സാധിക്കണമെന്നില്ല.
എന്നാൽ കൊറോണ വൈറസിന്റെ വിവിധ വകഭേദങ്ങളുടെ സാന്നിധ്യത്തിലും വാക്സിനുകൾ മനുഷ്യർക്ക് ആവശ്യമായ സംരക്ഷണം നൽകുന്നുവെന്നുമാണു അബ്ദുല്ല അസീരി പറഞ്ഞത്.
അതേ സമയം സൗദിയിൽ കൊറോണ അക്റ്റീവ് കേസുകൾ കുറഞ്ഞിട്ടുണ്ട്. നിലവിൽ 9663 പേരാണ് ചികിത്സയിലുള്ളത്. പുതുതായി 1144 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചപ്പോൾ 1253 പേർ സുഖം പ്രാപിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa