ജാഗ്രതൈ; സൗദിയിൽ ക്വാറന്റീൻ നിയമ ലംഘകരെ പിടികൂടുന്നത് തുടരുന്നു
റിയാദ്: സൗദിയിലെ വിവിധ ഭാഗങ്ങളിൽ നടന്ന പരിശോധനകളിൽ നിരവധി ക്വാറന്റീൻ നിയമ ലംഘകരെ കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
മദീന, തബൂക്ക്, ജിസാൻ, നോർത്തേൺ ബോഡർ എന്നീ പ്രവിശ്യകളിൽ നടന്ന പരിശോധനകളിൽ നിരവധി നിയമ ലംഘകരാണു പിടിക്കപ്പെട്ടത്. നേരത്തെ മക്ക, ഹായിൽ തുടങ്ങിയ പ്രവിശ്യകളിലും നിരവധി ക്വാറന്റീൻ നിയമ ലംഘകർ പിടിക്കപ്പെട്ടിരുന്നു.
പിടിക്കപ്പെട്ടവർക്കെതിരെ ആവശ്യമായ നടപടികൾ സുരക്ഷാ വിഭാഗം സ്വീകരിച്ചിട്ടുണ്ട്.
രണ്ട് ലക്ഷം റിയാൽ പിഴയോ, രണ്ട് വർഷം ജയിലോ രണ്ടു ശിക്ഷയും കൂടിയോ ആണ് ക്വാറന്റീൻ നിയമ ലംഘനങ്ങൾക്ക് ഉള്ള ശിക്ഷ. വിദേശിയാണെങ്കിൽ ശിക്ഷകൾക്ക് പുറമെ ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്തി നാട് കടത്തുകയും ചെയ്യും.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa