ചൊവ്വാഴ്‌ച, ജൂൺ 9, 2026
Saudi ArabiaTop Stories

സൗദിയിൽ വാക്സിൻ സ്വീകരിക്കൽ നിർബന്ധമില്ല; പക്ഷേ ആരോഗ്യ സാഹചര്യത്തിൽ ജീവിക്കാൻ വാക്സിൻ അനിവാര്യം: മന്ത്രി

റിയാദ്: വാക്സിൻ എടുക്കുന്നത് രാജ്യത്ത് നിർബന്ധമല്ലെന്നും എന്നാൽ ആരോഗ്യ പരമായി ജീവിക്കുന്നതിനു അത് അത്യന്താപേക്ഷിതമാണെന്നും ഇൻഫർമേഷൻ ആക്റ്റിംഗ് മന്ത്രി മാജിദ് അബ്ദുല്ല അൽ കസബി  പറഞ്ഞു.

ഒരുമിച്ചു ജീവിക്കാനും സ്കൂളുകളിലേക്ക് പോകുക, ഷോപ്പിംഗിന് പോവുക തുടങ്ങിയ വിവിധ ജീവിത പ്രവർ ത്തനങ്ങളിലേർപ്പെടുന്നതിനും  വാക്സിൻ എടുക്കേണ്ടതുണ്ടെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

വാക്സിനുകളുടെ സുരക്ഷ വലുതാണെന്നും അവ സ്വീകരിക്കുന്നതിനു വിമുഖത കാട്ടുന്നത് അപകടകരമാണെന്നും സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ: മുഹമ്മദ് അബ്ദുൽ ആലി പറഞ്ഞു.

സൗദിയിലെ 587 വാക്സിനേഷൻ കേന്ദ്രങ്ങൾ വഴി ഇത് വരെ 1,48,91,796  ഡോസ് വാക്സിൻ നൽകിയിട്ടുണ്ട്.

സൗദിയിൽ ആക്റ്റീവ് കേസുകൾ 9446 ആയി കുറഞ്ഞിട്ടുണ്ട്. പുതുതായി 984 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചപ്പോൾ 1185 പേർ കൂടി സുഖം പ്രാപിച്ചു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്