സൗദിയിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം; ശരീരത്തിലേക്ക് തീ പടർന്ന ജീവനക്കാരൻ രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; വീഡിയോ കാണാം
സൗദിയിലെ ഉനൈസയിൽ ഒരു പെട്രോൾ പംബിലുണ്ടായ തിപ്പിടിത്തത്തിന്റെ വീഡിയോ അറബ് സോഷ്യൽ മീഡിയകളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ഒരു കാറിനു പെട്രോൾ അടിക്കുന്നതിനിടെ പംബ് ജീവനക്കാരൻ ഡ്രൈവറുടെ സമീപത്ത് ചെല്ലുന്ന സമയത്തായിരുന്നു സംഭവം.
പംബ് ജീവനക്കാരൻ കാർഡ് റീഡർ ഉപയോഗിച്ച് ഇടപാാട് തീർക്കുന്ന സമയത്ത് തീപ്പൊരിയുണ്ടാകുകയായിരുന്നും. കാർഡ് സ്വൈപ് ചെയ്തപ്പോൾ സ്പാർക്ക് ഉണ്ടായതാണെന്നും അതല്ല കസ്റ്റമർ സിഗരറ്റ് പുറത്തേക്കിട്ടപ്പോൾ തീപ്പൊരിയുണ്ടായതാണെന്നും അഭിപ്രായമുണ്ട്.
തീ കണ്ട ജോലിക്കാരൻ ഓടിയപ്പോൾ കാറിലേക്ക് ഇന്ധനം നിറക്കുന്ന അവസ്ഥയിലായിരുന്ന ഫില്ലർ പംബിൽ തട്ടി അത് താഴെ തീപ്പൊരിയിലേക്ക് വീഴുകയും തുടർന്ന് തീ ആളിക്കത്തുകയുമയിരുന്നു.
ആ സമയം ജീവനക്കാരന്റെ ഡ്രസ്സിലേക്ക് തീനാളം പടരുകയും അയാൾ തീയുമായി ഓടുകയും ചെയ്തു.
അപ്പോഴേക്കും മറ്റുള്ളവർ എത്തി തീയണക്കുകയും ചെയ്തു . വീഡിയോ കാണാം.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
