ഈ വർഷത്തെ ഹജ്ജ് പ്രഖ്യാപനം വൈകാനുള്ള കാരണം വ്യക്തമാക്കി സൗദി മീഡിയ മന്ത്രി
ജിദ്ദ: ഈ വർഷത്തെ ഹജ്ജ് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിനുള്ള കാരണങ്ങൾ സൗദി മീഡിയ മന്ത്രി മാജിദ് അൽ ഖസബി വ്യക്തമാക്കി.
കൊറോണ വൈറസിന്റെ പരിവർത്തനങ്ങളും വാക്സിനുകൾക്ക് ലഭ്യതക്കുറവും ഹജ്ജ് പ്രഖ്യാപന കാലതാമസത്തിന് കാരണമായിട്ടുണ്ട്.
ഈ വർഷത്തേക്കുള്ള ഹജ്ജ് സംവിധാനത്തെക്കുറിച്ച് ആരോഗ്യമന്ത്രിയും ഹജ്ജ്, ഉംറ മന്ത്രിയും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
ഈ വർഷത്തെ ഹജ്ജിനു വിദേശ തീർഥാടകരെ അനുവദിച്ചേക്കുമെന്ന് റിപ്പോർട്ട് ഉണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
