മുന്നറിയിപ്പ് ബോഡുകൾ ശ്രദ്ധിക്കുക; അബുദാബിയിൽ ഞണ്ട് പിടിക്കാനിറങ്ങിയ മലയാളികൾക്ക് പിഴ
അബുദാബി: കഴിഞ്ഞ ദിവസം അബുദാബിയിൽ ഞണ്ടു പിടിക്കാൻ പോയ 3 മലയാളികൾക്ക് കോടതി 5000 ദിർഹം (ഏകദേശം1 ലക്ഷം രൂപ) വീതം പിഴ ചുമത്തി.
ആലപ്പുഴ, തൃശൂർ, കണ്ണൂർ സ്വദേശികളായ മൂന്ന് സുഹൃത്തുക്കളായിരുന്നു
രാത്രി നഗരത്തിനടുത്തുള്ള കടൽത്തീരത്തു ഞണ്ട് പിടിക്കാൻ പോയത്.
അതീവ സുരക്ഷാ മേഖലയായതിനാൽ ഫോട്ടോ എടുക്കാനോ കടലിൽ ഇറങ്ങാനോ മീൻ പിടിക്കാനോ പാടില്ലെന്ന നിയമം ബാധകമായ സ്ഥലത്തായിരുന്നു ഇവർ ഞണ്ട് വേട്ടക്കിറങ്ങിയത്.
എന്നാൽ സുരക്ഷാ വിഭാഗം ഇവരെ പിടികൂടുകയായിരുന്നു. നിരോധിത മേഖലയാണെന്ന മുന്നറിയിപ്പു ബോർഡ് കണ്ടില്ലായിരുന്നുവെന്ന് ഇവർ ഉദ്യോഗസ്ഥരോട് പറഞ്ഞു.
കേസ് റജിസ്റ്റർ ചെയ്ത് ഇവരെ പുലർച്ചയോടെ അൽവത്ബ ജയിലിലേക്കു മാറ്റി. കേസ് പരിഗണിച്ച കോടതി നിയമലംഘനത്തിന് 5000 ദിർഹം വീതം പിഴ ചുമത്തി അവരവരുടെ പാസ്പോർട്ട് വച്ച് ജാമ്യത്തിൽവിടുകയായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa