Sunday, September 22, 2024
Saudi ArabiaTop Stories

സൗദിയിൽ ബിനാമി വേട്ട തുടരുന്നു; വിദേശിയെ നാട് കടത്താൻ റിയാദ് ക്രിമിനൽ കോടതി വിധി

റിയാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന ബിനാമി ബിസിനസുകൾ കണ്ടെത്തുന്നതിനുള്ള സൗദി വാണിജ്യ മന്ത്രാലയത്തിന്റെ ശ്രമങ്ങൾ തുടരുന്നു.

ഏറ്റവും പുതിയ റിപ്പോർട്ടിൽ കരാർ മേഖലയിൽ ബിനാമി പ്രവർത്തനം നടത്തിയതിനു ഒരു സ്വദേശിയും ഒരു ഈജിപ്ഷ്യൻ പൗരനും പിടിയിലായതായി വാണിജ്യ മന്ത്രാലയം അറിയിച്ചു.

റിയാദ് നഗരത്തിൽ സ്വദേശിയുടെ പേരിൽ  കരാർ സ്ഥാപനം നടത്തുകയായിരുന്നു ഈജിപ്ഷ്യൻ പൗരൻ.

40,000 റിയാൽ പിഴ, സ്ഥാപനം അടച്ച് പൂട്ടൽ, ലൈസൻസ് റദ്ദാക്കൽ, ശിക്ഷാ വിധിപ്പകർപ്പ് സ്വന്തം ചിലവിൽ പ്രസിദ്ധീകരിക്കൽ തുടങ്ങി വിവിധ ശിക്ഷകൾ റിയാദ് ക്രിമിനൽ കോടതി വിധിച്ചിട്ടുണ്ട്.

വിദേശിയെ നാട് കടത്തുന്നതിനും സൗദിയിലേക്ക് ആജീവാനന്ത പ്രവേശന വിലക്കേർപ്പെടുത്താനും കോടതി വിധിയിൽ പറയുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

പ്രവാസി വോയ്‌സ് വാട്ട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യാൻ👇
https://whatsapp.com/channel/0029Vaiawe4Elagm2wyOzH2Q

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്