സൗദിയിൽ ട്രക്കുകൾക്ക് നഗരങ്ങളിൽ പ്രവേശിക്കാൻ ഇലക്ട്രോണിക് സംവിധാനം; ആദ്യം നടപ്പാക്കുന്നത് ജിദ്ദയിൽ
ജിദ്ദ: പൊതുഗതാഗത അതോറിറ്റി (പി.ടി.എ) രാജ്യത്തുടനീളമുള്ള പ്രധാന നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശനം നിയന്ത്രിക്കുന്നതിനുള്ള പുതിയ പദ്ധതി ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു.
ജിദ്ദ നഗരത്തിലായിരിക്കും ആദ്യം പദ്ധതി നടപ്പിലാക്കുക.ജനറൽ ട്രാഫിക് ഡയറക്ടറേററ്റും സൗദി തുറമുഖ അതോറിറ്റിയുമായി സഹകരിച്ചാണ് പി.ടി.എ പദ്ധതി നടപ്പാക്കുന്നത്.
പുതിയ മെക്കാനിസത്തിന് കീഴിൽ, നഗരങ്ങളിലേക്ക് ട്രക്കുകളുടെ പ്രവേശനം ഒരു ഇലക്ട്രോണിക് അപ്പോയിന്റ്മെന്റ് ബുക്കിംഗ് സംവിധാനത്തിലൂടെ സുഗമമാക്കും. അത് നിശ്ചിത സമയത്ത് ആയിരിക്കും.
ട്രക്കുകളുടെ ഭാഗത്തുനിന്നുള്ള ചട്ട ലംഘനം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിന് ഈ സംവിധാനം സഹായിക്കും.
നിരോധനസമയത്ത് ട്രക്കുകൾ നഗരങ്ങളിലേക്ക് പ്രവേശിക്കുന്നത് രാജ്യത്തെ എല്ലാ നഗരങ്ങളിലെയും പ്രധാന റോഡുകളിൽ സ്ഥാപിച്ചിട്ടുള്ള ഒരു ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെ നിരീക്ഷിക്കുകയും അതിനനുസരിച്ച് ശിക്ഷാനടപടികൾ സ്വീകരിക്കുകയും ചെയ്യും.
ചരക്ക് കൊണ്ടുപോകുന്ന ട്രക്ക് ഡ്രൈവർമാർക്ക് നഗരങ്ങൾക്കുള്ളിലെ പ്രധാന റോഡുകളിലെ തിരക്ക് ഒഴിവാക്കാൻ ഈ പദ്ധതി വലിയ സഹായമാകുമെന്ന് കരുതപ്പെടുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa