യമനിൽ നിന്ന് സൗദി തങ്ങളുടെ സൈന്യത്തെ പിൻ വലിച്ചു എന്ന വാർത്ത വ്യാജം
യമനിലെ സഖ്യ സേനയിൽ നിന്ന് സൗദി സൈന്യത്തെ പിൻ വലിച്ചുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്ത സഖ്യ സേനാ വാക്താവ് ബ്രിഗേഡിയർ തുർക്കി അൽ മാലികി നിഷേധിച്ചു.
സൈനികരുടെ ചലനവും സ്ഥാനമാറ്റവും പ്രവർത്തനപരവും തന്ത്രപരവുമായ അവലോകനങ്ങൾ അടിസ്ഥാനമാക്കിയുള്ളതാണെന്നും ലോകത്തിലെ എല്ലാ സൈന്യങ്ങളിലും ഇത് സാധാരണ രീതിയിലാണെന്നും അദ്ദേഹം വിശദീകരിച്ചു.
യെമൻ ജനതയ്ക്കൊപ്പം നിൽക്കാനും നിയമാനുസൃത ഭരണകൂടം പുനഃസ്ഥാപിക്കാൻ സൈന്യത്തെ പിന്തുണയ്ക്കാനും ഊന്നൽ നൽകുന്ന സഖ്യത്തിന്റെ സൈനിക തന്ത്രത്തിന് അനുസൃതമായാണ് നീക്കങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേ സമയം സഖ്യ സേന കഴിഞ്ഞ ഏതാനും മണിക്കൂറുകളിൽ വീണ്ടും ഹൂത്തീ കേന്ദ്രങ്ങളിൽ വ്യോമാക്രമണം നടത്തി.
സൻആയിലെയും സ്വ അദയിലെയും ഹൂത്തികളുടെ ബാാലിസ്റ്റിക് മിസൈൽ,ബോംബ് ഡ്രോൺ വിക്ഷേപണ കേന്ദ്രങ്ങളും ആയുധ ശേഖരങ്ങളും സൈനിക ഓപറേഷനിൽ ലക്ഷ്യമായിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
