ബുധനാഴ്‌ച, മെയ്‌ 20, 2026
HealthTop Stories

ചായയും കാപ്പിയും സന്തോഷത്തിന് കാരണമാകും; അതേ സമയം ചില കാര്യങ്ങൾ സൂക്ഷിച്ചില്ലെങ്കിൽ ആരോഗ്യം തകരാറിലാകും

ചായ, കാപ്പി തുടങ്ങിയവ പോലുള്ളവ ഒരു വ്യക്തിയുടെ സന്തോഷത്തിനു കാരണമാകുമെന്ന് സൗദിയിലെ പ്രമുഖ സൈക്കോളജിസ്റ്റും ഫാമിലി കൗൺസിലറുമായ ഡോ: അബ്ദുറഹ്മാൻ അൽ ആസ്മി പറഞ്ഞു.

എന്നാൽ ഈ ഉത്തേജകം ദോഷകരമായി ബാധിക്കാതിരിക്കാൻ അവയിൽ അമിത അളവിൽ പഞ്ചസാരയും പ്രിസർവേറ്റീവ്സും മറ്റു മിശ്രിതങ്ങളും ചേർക്കുന്നത് ഒഴിവാക്കേണ്ടതുണ്ട്.

ഉണർന്നയുടനെ ഭക്ഷണം കഴിക്കുന്നതിന്റെ മുമ്പായി ചായയും കാപ്പിയും കുടിക്കുന്നത് ഒഴിവാക്കണം.

ഉത്തേജകങ്ങളുടെ കേടുപാടുകൾ ആന്തരിക ആരോഗ്യത്തെയും ആമാശയത്തെയും ബാധിക്കും.അതിനാൽ അവ ശരിയായി കഴിക്കേണ്ടത് ആവശ്യമാണെന്നും ഡോ: അബ്ദുറഹ്മാൻ ഓർമ്മപ്പെടുത്തി.

റൊറ്റാന ഖലീജിയയിലെ സയ്യിദതീ എന്ന പ്രോഗ്രാമിലായിരുന്നു ഡോക്ടർ തന്റെ അഭിപ്രായം പങ്ക് വെച്ചത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa


അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്