പുതുതായി സൗദി പൗരത്വം ലഭിച്ച ചിലരുടെ പേരുകൾ മാധ്യമങ്ങൾ പുറത്ത് വിട്ടു
സൗദി ഭരണാധികാരി സൽമാൻ രാജാവ് വിവിധ മേഖലകളിൽ നൈപുണ്യം നേടിയവർക്ക് പൗരത്വം നൽകാൻ ഉത്തരവിറക്കിയതിനു പിറകെ സൗദി പൗരത്വം നൽകിയ ചിലരുടെ പേരുകൾ ശർഖുൽ ഔസത്ത് പുറത്ത് വിട്ടു.
ഇതിൽ പ്രാദേശികവും സാംസ്കാരികവുമായ പ്രസ്ഥാനങ്ങളെ ഗുണപരമായ ഉൽപാദനത്തിലൂടെ പിന്തുണയ്ക്കുന്നതിൽ സുപ്രധാന സംഭാവനകൾ നൽകിയ സാംസ്കാരിക, ബൗദ്ധിക മേഖലകളിലെ പ്രമുഖർ ഉൾപ്പെട്ടിട്ടുണ്ട്.
പുതുതായി പൗരത്വം ലഭിച്ച പ്രധാനപ്പെട്ട ചില വ്യക്തികളുടെ പേരുകൾ താഴെ കൊടുക്കുന്നു.
ക അബയുടെ കിസ് വയുടെ കാലിഗ്രാഫർ മുഖ്താർ ആലം, ചരിത്രകാരൻ ഡോ: ആമീൻ സീദു, ഗവേഷകൻ ഡോ: മുഹമ്മദ് അൽ ബഖാഇ, ചരിത്രകാരൻ ഡോ: അബ്ദുൽ കരീം അസമക്, നാടക സംവിധാനത്തിൽ മുൻ നിരക്കാരനായ സം ആൻ അൽ ആനി എന്നിവരുടെ പേരുകളാണ് ബന്ധപ്പെട്ടവർ പുറത്ത് വിട്ടിട്ടുള്ളത്.
ഇവർക്ക് പുറമെ മത, ചരിത്ര, മെഡിക്കൽ, വിദ്യാഭ്യാസ, നിക്ഷേപ, ഡിജിറ്റൽ, കായിക മേഖലകളിൽ നൈപുണ്യമുള്ളവരുടെ പേരുകളും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ രാജ്യത്തിന് നേട്ടമുണ്ടാക്കുന്നതിനും സംഭാവന ചെയ്യുന്ന വിധത്തിൽ മത,നിയമ, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലയിലുള്ളവർക്ക് വാതിൽ തുറക്കുന്നതിനാണ് പൗരത്വം നൽകുന്നതിലൂടെ അധികൃതർ ഉദ്ദേശിക്കുന്നത്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa