ബുധനാഴ്‌ച, മെയ്‌ 20, 2026
Saudi ArabiaTop Stories

സൗദിയും പ്രതിഭകൾക്ക് പൗരത്വം നൽകുന്നു,; രാജാവിന്റെ അംഗീകാരം ലഭിച്ചു

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച വിദഗ്ധർക്കും പ്രതിഭകൾക്കുമെല്ലാം പൗരത്വം നൽകാൻ സൗദി അറേബ്യ.

ഇത് സംബന്ധിച്ച സുപ്രധാന ഉത്തരവ് രാജാവ് പുറപ്പെടുവിച്ചു.

വികസനം പ്രോത്സാഹിപ്പിക്കുന്നതിനും വിവിധ മേഖലകളിൽ രാജ്യത്തിന് നേട്ടമുണ്ടാക്കുന്നതിനും സംഭാവന ചെയ്യുന്ന വിധത്തിൽ നിയമ, മെഡിക്കൽ, ശാസ്ത്ര, സാംസ്കാരിക, കായിക, സാങ്കേതിക മേഖലയിലുള്ളവർക്ക്  വാതിൽ തുറക്കുന്നതിനാണ്‌ അധികൃതരുടെ തീരുമാനം.

സർഗാത്മകരും വിശിഷ്ടരുമായ വ്യക്തികളെ രാജ്യത്തേക്ക് ആകർഷിക്കാനും മനുഷ്യ കഴിവുകൾ നിക്ഷേപിക്കാൻ സാധിക്കുന്ന വിധത്തിലുള്ള ആകർഷകമായ അന്തരീക്ഷം ഒരുക്കാനും പുതിയ തീരുമാനം കാരണമാകും.

വിഷൻ 2030 ന്റെ ലക്ഷ്യങ്ങളോടനുബന്ധിച്ചുള്ള പദ്ധതികൾക്കനുസൃതമായാണ്‌ പുതിയ തീരുമാനവും.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്