ബുധനാഴ്‌ച, മെയ്‌ 20, 2026
Saudi ArabiaTop Stories

ദുബൈയിൽ 14 ദിവസം താമസിക്കാതെ സൗദിയിലേക്ക് കടക്കാൻ ശ്രമിച്ച നിരവധി പ്രവാസികളെ അതിർത്തിയിൽ നിന്ന് മടക്കി; വിനയാകുന്നത് വ്യാജ ഏജൻസികൾ

കുറഞ്ഞ നിരക്കിൽ സൗദിയിലേക്ക് മടങ്ങാൻ പ്രവാസികൾ കൂടുതൽ ആശ്രയിക്കുന്ന യു എ ഇ വഴിയുള്ള യാത്രയും മുടക്കാനായി ചില ഏജൻസികൾ രംഗത്ത്.

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകുന്നതിനു മറ്റു രാജ്യങ്ങളിൽ 14 ദിവസം കഴിയണമെന്ന നിബന്ധന  ലംഘിക്കാൻ നിബന്ധന ബാധകമായ പ്രവാസികളെ പ്രേരിപ്പിക്കുന്ന  ചില വ്യാജ ഏജൻസികളാണിപ്പോൾ സൗദി പ്രവാസികൾക്ക് വിനയാകുന്നത്.

കഴിഞ്ഞ ദിവസം ഇത്തരത്തിൽ  ഒന്നോ രണ്ടോ ദിവസം മാത്രം ദുബൈയിൽ താമസിച്ച, കര മാർഗം സൗദിയിൽ പ്രവേശിക്കാൻ ശ്രമിച്ച  200 ലധികം പ്രവാസികളെ അതിർത്തിയിൽ നിന്ന് മടക്കിയയച്ചതായാണു വിവരം ലഭിച്ചിട്ടുള്ളത്.

14 ദിവസം ദുബൈയിൽ താമസിക്കുന്നത് ഒഴിവാക്കിക്കൊണ്ട് സൗദിയിൽ ഒന്നോ രണ്ടോ ദിവസം എത്തിക്കാമെന്ന വാഗ്ദാനം നൽകിയാണ്‌ ഈ വ്യാജ ഏജൻസികൾ പ്രവാസികളെ വലയിലാക്കുന്നത്.

ദുബൈയിലെ 14 ദിവസ താമസം ഒഴിവാക്കാമെന്ന പ്രതീക്ഷയിൽ പല പ്രവാസികളും ഈ ഓഫറിൽ വീണു കൊണ്ട് സൗദിയിലേക്ക് കടക്കാൻ ഇവർക്ക് പണം കൊടുക്കുന്നുമുണ്ട്.

ഇങ്ങനെ കര മാർഗം സൗദിയിലേക്ക് കടക്കാൻ ദുബൈയിൽ വന്നിറങ്ങുന്ന സമയം എടുക്കുന്ന സൗജന്യ പിസിആർ ടെസ്റ്റിന്റെ റിസൽറ്റാണു ഈ ഏജൻസികൾ ദുരുപയോഗം ചെയ്യുന്നത് എന്നാണ് വിവരം.

ലാഭക്കണ്ണ് കൊണ്ട് കൊണ്ട് മാത്രം ഇത്തരത്തിൽ പ്രവാസികളെ കടത്താൻ ശ്രമിക്കുന്ന വ്യാജ ഏജൻസികളുടെ പ്രവർത്തനം കാരണം യു എ ഇയിൽ നിന്ന് കര മാർഗം വഴിയുള്ള നിയമപരമായ പ്രവേശനാനുമതി വരെ ഇല്ലാതാകുമോ എന്ന ആശങ്ക പല പ്രവാസികളും അറേബ്യൻ മലയാളിയുമായി പങ്ക് വെച്ചു.

ഇതിനു പുറമേ ഇത്തരത്തിൽ അതിർത്തി കടന്നവരെ പിന്നീട് ഏതെങ്കിലും രീതിയിൽ പിടിക്കപ്പെട്ടാൽ അവരെ കാത്തിരിക്കുന്നത് കനത്ത പിഴയും ജയിലും സൗദിയിലേക്ക് ആജിവാനന്ത വിലക്കുമടക്കമുള്ള കനത്ത ശിക്ഷകളാണെന്ന് ഓർക്കേണ്ടതുണ്ട്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്