Saturday, November 23, 2024
Saudi ArabiaTop Stories

സൗദിയിലെ വ്യാജ ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളെ കണ്ടെത്താൻ സഹായിക്കുന്ന എട്ട് മാർഗങ്ങൾ വ്യക്തമാക്കി മന്ത്രാലയം

റിയാദ്: ഓൺലൈൻ വ്യാപാര തട്ടിപ്പുകളും വ്യാജ ഓൺലൈൻ സ്ഥാപനങ്ങളും പ്രത്യക്ഷപ്പെടൽ വർദ്ധിച്ചതോടെ തട്ടിപ്പുകാരെ കണ്ടെത്താൻ 8 മാർഗങ്ങൾ സൗദി വാണിജ്യകാര്യ മന്ത്രാലയം ഓർമ്മപ്പെടുത്തി. അവ താഴെ വിവരിക്കുന്നു.

കച്ചവടത്തിനു സോഷ്യൽ മീഡിയകളുടെ വ്യാപകമായ ഉപയോഗം, ബന്ധപ്പെടുന്നതിനുള്ള നമ്പറും മറ്റു വിവരങ്ങളും പ്രസിദ്ധപ്പെടുത്താതിരിക്കുക. വ്യാജ അഡ്രസുകൾ പ്രസിദ്ധപ്പെടുത്തുക.

ഉത്പന്നങ്ങളേക്കുറിച്ചുള്ള വ്യാജ റിവ്യൂ പ്രസിദ്ധപ്പെടുത്തുക, വ്യാജ ഓഫറുകൾ പ്രഖ്യാപിക്കൂക, ഇ മെയിലിലൂടെ മാത്രം ആശയവിനിമയം നടത്താൻ നിർബന്ധം പിടിക്കുക,

കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ ഇല്ലാതിരിക്കുക, മഅറൂഫ് പ്ളാറ്റ് ഫോമിൽ രെജിസ്റ്റർ ചെയ്യാതിരിക്കുക എന്നിവയാണു വ്യാജന്മാരെ കണ്ടെത്താനുള്ള 8 വഴികൾ.

കൊമേഴ്സ്യൽ രെജിസ്റ്റ്രേഷൻ ഉള്ളവയും മഅറൂഫ് പ്ളാറ്റ് ഫോമിൽ രെജിസ്റ്റർ ചെയ്തതുമായ പ്രശസ്തമായതും വിശ്വാസ യോഗ്യമായതുമായ ഓൺലൈൻ സ്റ്റോറുകളുമായി മാത്രം ബന്ധപ്പെടണമെന്ന് മന്ത്രാലയം ആഹ്വാനം ചെയ്തു.

ഓൺലൈൻ വ്യപാര സ്ഥാപനങ്ങളുടെ തട്ടിപ്പുകൾ ശ്രദ്ധയിൽ പെട്ടാൽ വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ ആപ് വഴിയോ മന്ത്രാലയത്തിൻ്റെ വെബ്സൈറ്റ് വഴിയോ മഅറൂഫ് പ്ളാറ്റ് ഫോം വഴിയോ 1900 എന്ന നംബറിലോ പരാതിപ്പെടണമെന്നും അധികൃതർ ആവശ്യപ്പെട്ടു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്