റൗളാ ശരീഫിൽ നമസ്ക്കാരത്തിനു അനുമതി 30 ദിവസത്തിൽ ഒരു പ്രാവശ്യം
മദീന: റൗളാ ശരീഫിൽ ഒരു വ്യക്തിക്ക് നമസ്ക്കാരത്തിനുള്ള അനുമതി 30 ദിവസത്തിനുള്ളിൽ ഒരു തവണയായിരിക്കും.
സൗദി ഹജ്ജ് ഉംറ മന്ത്രാലയമാണ് ഇത് സംബന്ധിച്ച് വിശദീകരണം നൽകിയത്.
റൗളയിൽ നമസ്ക്കാരത്തിനും നബി(സ്വ)യുടെയും സ്വഹാബിമാരുടെയും ഖബർ സിയാറത്തിനും തവക്ക്ലനാ വഴിയോ ഇഅതമർനാ വഴിയോ പെർമിറ്റ് എടുക്കണം.
അതേ സമയം മസ്ജിദുന്നബവിയിൽ നമസ്ക്കാരത്തിനായി അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യേണ്ട ആവശ്യമില്ലെന്നും രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ച് ത വക്കൽനയിൽ ഇമ്യൂൺ ആയിരിക്കണമെന്ന നിബന്ധന പാലിച്ചിരിക്കണമെന്നും മന്ത്രാലയം സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa