തിങ്കളാഴ്‌ച, ജൂൺ 8, 2026
Top StoriesU A E

രാഹുൽ ഗാന്ധി ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തി

ദുബായ്: ദ്വിദിന യുഎഇ സന്ദര്‍ശനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമുമായി കൂടിക്കാഴ്ച നടത്തി. ശൈഖ് മുഹമ്മദിൻ്റെ വസതിയിലെത്തിയ രാഹുലിനു ഊഷ്മള വരവേൽപ്പാണു ലഭിച്ചത്.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ സാം പിത്രോഡ. മിലിന്ദ് ദിയോറ എന്നിവര്‍ രാഹുലിനൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

ലേബർ കാംബിലെത്തി ഇന്ത്യൻ തൊഴിലാളികളുമായി സമയം ചെലവഴിച്ച രാഹുലിനു പ്രവാസി സമൂഹം വൻ സ്വീകരണമാണു എല്ലായിടത്തും നൽകുന്നത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്