ഹൗസ് ഡ്രൈവർമാർക്ക് ലെവി; വാർത്ത തള്ളി ജവാസാത്ത്
ഹൗസ് ഡ്രൈവർമാർക്ക് പ്രതിമാസം 500 റിയാൽ ലെവി നടപ്പിലാകാൻ പോകുന്നുവെന്ന വാർത്ത സൗദി ജവാസാത്ത് ഡയറക്ടറേറ്റ് നിഷേധിച്ചു.
അറബ് സാമൂഹിക മാധ്യമങ്ങളിൽ ഹൗസ് ഡ്രൈവർമാർക്ക് ലെവി ഈടാക്കാൻ സാധ്യതയുണ്ടെന്ന വാർത്ത പ്രചരിച്ചിരുന്നു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും സുപ്രധാനമായ തീരുമാനങ്ങളും വാർത്തകളും ഔദ്യോഗിക ചാനലുകൾ വഴി ലഭ്യമാകുന്നതാണെന്നും ജവാസാത്ത് അധികൃതർ നേരത്തെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
സൗദിയിൽ നിലവിൽ ഹൗസ് ഡ്രൈവർ, വീട്ടു ജോലിക്കാർ തുടങ്ങിയ ഗാർഹിക തൊഴിലാളികൾക്ക് ലെവി അടക്കേണ്ടതില്ല.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
