ആറ് മാസം തടവും ഒരു ലക്ഷം റിയാൽ പിഴയും; ഇഖാമ തൊഴിൽ നിയമ ലംഘകരെ സഹായിക്കുന്നവർക്കുള്ള ശിക്ഷ ഓർമ്മിപ്പിച്ച് സൗദി ആഭ്യന്തര മന്ത്രാലയം
റിയാദ്: താമസ നിയമങ്ങളോ തൊഴിൽ നിയമങ്ങളോ ലംഘിക്കുന്ന വ്യക്തികളെ കൊണ്ടുപോകുകയോ ജോലി ചെയ്യിപ്പിക്കുകയോ അഭയം നൽകുകയോ ഏതെങ്കിലും തരത്തിലുള്ള സഹായം നൽകുകയോ ചെയ്യുന്ന ഏതൊരാൾക്കും പരമാവധി 1,00,000 റിയാൽ പിഴയും ആറ് മാസം വരെ തടവും ശിക്ഷയായി ലഭിക്കുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം.
പ്രവാസികൾക്ക് ശിക്ഷകൾക്ക് പുറമെ, നാടുകടത്തലും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇഖാമ തൊഴിൽ അതിർത്തി നിയമലംഘകരെ പിടി കൂടാൻ ശക്തമായ പരിശോധന നടക്കുന്നുമുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
