രാഹുൽ ഗാന്ധിയെ കാണാൻ ആയിരങ്ങൾ ഒഴുകി
ദുബായ്: പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ലെന്ന് പറഞ്ഞ രാഹുല്‍ കഴിഞ്ഞ 4 വർഷമായി രാജ്യത്ത് അസഹിഷ്ണുതയുടെ കാലമാണെന്ന് പ്രസ്താവിച്ചു. ദുബായ് ഇന്റർ നാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിൽ ഇന്ത്യൻ സമൂഹത്തോട് സംവദിക്കുകയായിരുന്നു രാഹുൽ.
രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യത്തിൽ രാജ്യം നേരിടുന്ന പ്രശ്നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.
ആയിരങ്ങളായിരുന്നു രാഹുല്‍ ഗാന്ധിയെ കാണാന്‍ ദുബായ് ഇന്റർനാഷണൽ ക്രിക്കററ് സ്റ്റേഡിയത്തിലേക്ക് എത്തിയത്. ദ്വിദിന സന്ദർശനത്തിനായി യുഎഇയിലെത്തിയ കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
