ചിലർ വിവാഹ മോചനപ്പാർട്ടികൾ നടത്തുന്നതിൻ്റെ പിറകിലെ കാരണം വെളിപ്പെടുത്തി സൗദി സൈക്കോളജിസ്റ്റ്
ജിദ്ദ: വിവാഹ മോചനം നേടിയ ശേഷം ചിലർ വിവാഹമോചനം നേടിയത് അഘോഷിക്കുന്നതിൻ്റെ പിറകിലെ കാരണവും അത് വഴി അവർ ഉദ്ദേശിക്കുന്നതെന്താണെന്നും സൗദി സൈക്കോളജിസ്റ്റ് തുർക്കി അൽ മാലികി വെളിപ്പെടുത്തി.
വിവാഹ മോചനം നേടിയവർ യഥാർത്ഥത്തിൽ തങ്ങൾ അനുഭവിക്കുന്ന മാനസിക പ്രയാസം മറച്ച് വെക്കുന്നതിനു വേണ്ടിയാണു ഇത്തരത്തിൽ പാർട്ടികൾ സംഘടിപ്പിക്കുന്നത് എന്നാണ് തുർക്കി പറഞ്ഞത്.
കൂടുതലും ഇത്തരം വിവാഹ മോചന ആഘോഷങ്ങൾ സംഘടിപ്പിക്കുന്നതിൽ മുന്നിലുണ്ടാകാറുള്ളത് സ്ത്രീകളാണ്.
എന്നാൽ ഇത്തരം പാർട്ടികൾ തീർത്തും അനുചിതമായ ഒരു പെരുമാറ്റമായാണു കണക്കാക്കപ്പെടുന്നത്. ഇതിൽ സന്തോഷത്തിൻ്റെ ഘടകങ്ങൾ ഒന്നും ഇല്ല. അതോടൊപ്പം ഇത് അറബ് സമൂഹത്തിനു യോജിച്ച നടപടിയും അല്ലെന്നും തുർക്കി കൂട്ടിച്ചേർത്തു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
