ചൊവ്വാഴ്‌ച, മെയ്‌ 19, 2026
Saudi ArabiaTop Stories

നിലവിൽ ഉംറക്കും മദീന സിയാറത്തിനും ഏറ്റവും ഉചിതമായ ദിവസങ്ങൾ നിർദ്ദേശിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രി

മക്ക: നിലവിലെ സാഹചര്യത്തിൽ ഉംറക്കും മദീന സിയാറത്തിനും ഏറ്റവും അനുയോജ്യമായ ദിനങ്ങൾ നിർദ്ദേശിച്ച് സൗദി ഹജ്ജ് ഉംറ മന്ത്രി ഡോ: തൗഫീഖ് അൽ റബീഅ.

“ഇപ്പോൾ ഉംറക്കും മദീന സിയാറത്തിനും ഏറ്റവും അനുയോജ്യമായ ദിനങ്ങളാണ്. പ്രത്യേകിച്ച് ഞായർ മുതൽ ബുധൻ വരെ”. എന്നാണ്‌ മന്ത്രി സൂചിപ്പിച്ചത്.

തിരക്കില്ലാത്തതും ശാന്തവുമായ അന്തരീക്ഷമായതിനാലാണു ഈ ദിവസങ്ങളെ മന്ത്രി ഏറ്റവും അനുയോജ്യമെന്ന് വിശേഷിപ്പിച്ചത്.

തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലാണു മന്ത്രി ഇക്കാര്യം വെളിപ്പെടുത്തിയത്.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്