ചാർട്ടേഡ് കൊള്ള; സൗദി പ്രവാസികളുടെ ദുരിതം അവസാനിക്കുന്നില്ല
നേരിട്ടുള്ള യാത്രക്ക് സൗദി അധികൃതർ അവസരം ഒരുക്കിയതോടെ ആശ്വാസം കൊണ്ടിരുന്ന സൗദി പ്രവാസികൾക്ക് ചാർട്ടേഡ് വിമാന സർവീസുകാരുടെ കൊള്ളയടി വലിയ ദുരിതമായി മാറുന്നു.
നേരത്തെ ശരാശരി 20,000 ഇന്ത്യൻ രൂപക്ക് ടിക്കറ്റ് നൽകിയിരുന്ന ചാർട്ടേഡ് വിമാനക്കാർ ഇപ്പോൾ 40,000 രൂപക്ക് മുകളിലാണു ടിക്കറ്റ് ഈടാക്കുന്നത്.
അതോടൊപ്പം നിയമ ലംഘനമാണെന്നറിഞ്ഞിട്ടും ഒരു റൂമിൽ തന്നെ നിരവധിയാളുകളെ പാർപ്പിച്ച് കൊണ്ട് നടത്തുന്ന ക്വാറൻ്റീൻ സൗകര്യത്തിനു സ്റ്റാർ ഹോട്ടലുകളുടെ ക്വാറൻ്റീൻ തുകയേക്കാൾ വലിയ തുക ഈടാക്കുകയും ചെയ്യുന്നുണ്ട്.
ഖത്തർ എയർവേസിൻ്റെയെല്ലാം സിംഗിൾ റൂം സ്റ്റാർ ഹോട്ടൽ ക്വാറൻ്റീൻ സൗകര്യം 30,000 രൂപക്ക് താഴെ ലഭിക്കുംബോഴാണു ഒരു റൂമിൽ നാലിലധികം പേരെയെല്ലാം താമസിപ്പിച്ച് ക്വാറൻ്റീനു വലിയ തുക ചാർട്ടേഡുകാർ ഈടാക്കുന്നത്. (ഖത്തർ എയർ വേസ് ടിക്കറ്റ് നിരക്ക് വളരെ കൂടുതലായതിനാൽ അവരുടെ ക്വാറൻ്റീൻ പർച്ചേസ് ചെയ്താലും ഖത്തറിൻ്റെ വിമാനത്തിൽ തന്നെ യാത്ര ചെയ്യുന്നത് വലിയ ചെലവേറിയ കാര്യവുമാണെന്നതും പ്രവാസികളെ പ്രയാസപ്പെടുത്തുന്നുണ്ട്).
ഖത്തർ പോലുള്ള മറ്റു എയർലൈനുകാരുടെ ക്വാറൻ്റിൻ സൗകര്യം ചെറിയ തുകക്ക് പർച്ചേസ് ചെയ്താൽ ചാർട്ടേഡ് വിമാനത്തിൽ ബോഡിംഗ് അനുവദിക്കുന്നുമില്ല എന്നതും പ്രവാസികൾക്ക് വെല്ലു വിളീയായി മാറിയിരിക്കുകയാണ്.
അവസരത്തിനൊത്ത് പ്രവാസികളെ ചൂഷണം ചെയ്യുന്ന ചാർട്ടേഡുകാരുടെയും സൗദിയിലേക്ക് ട്രാൻസിറ്റ് സർവീസുകൾ നടത്തുന്ന മറ്റു ചില എയർലൈനുകാരുടെയും ചൂഷണത്തിനെതിരെ പ്രവാസികൾ സോഷ്യൽ മീഡിയകളിൽ ശക്തമായ പ്രതിഷേധമാണുയർത്തുന്നത്.
ഏതെങ്കിലും രീതിയിൽ പണം ഒപ്പിച്ച് എങ്ങനെയെങ്കിലും അക്കരെ എത്താൻ ശ്രമിക്കുന്ന പ്രവാസികളെ സന്ദർഭത്തിനൊത്ത് ചുഷണം ചെയ്യുന്നവർ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് പിൻ മാറാത്തിടത്തോളം പ്രവാസികളുടെ ദുരിതത്തിനു അറുതിയുണ്ടാകില്ല.
ഈ സാഹചര്യത്തിൽ പല പ്രവാസികളും സൗദിയിലെ ക്വാറൻ്റീനും ടിക്കറ്റിനും വരുന്ന അമിത തുക ഒഴിവാക്കാനായി ദുബൈയിലും മറ്റും 14 ദിവസം താമസിച്ച് തന്നെ സൗദിയിലേക്ക് പോകുന്നത് തുടരുന്നുണ്ട്.
ദുബൈ വഴി ബസ് മാർഗമാണെങ്കിൽ 50,000 രൂപക്ക് താഴെ ചെലവിലും വിമാന മാർഗമാണെങ്കിൽ 60,000 രൂപക്ക് താഴെ ചെലവിലും നിലവിൽ സൗദിയിലെത്താൻ സാധിക്കുന്നുണ്ട് എന്നത് പലരെയും ഇപ്പോഴും ദുബൈ വഴി തന്നെ സൗദിയിലേക്ക് മടങ്ങാൻ പ്രേരിപ്പിക്കുന്നതായി ട്രാവൽ മേഖലയിലുള്ളവർ അറേബ്യൻ മലയാളിയെ അറിയിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
