ഒമിക്രോണുമായി ബന്ധപ്പെട്ട ആശ്വാസ വാർത്തയും നാലാമത് ഡോസ് വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് വിശദീകരണവുമായി സൗദി ആരോഗ്യ മന്ത്രാലയം
കൊറോണ വൈറസിനെ നേരിടുന്നതിലുള്ള ഏറ്റവും പുതിയ അപ്ഡേഷനുകൾ സൗദി ആരോഗ്യ മന്ത്രാലയ വാക്താവ് ഡോ:മുഹമ്മദ് അബ്ദുൽ ആലി വിശദീകരിച്ചു.
ബൂസ്റ്റർ ഡോസ് സ്വീകരിക്കുന്നത് ഒമിക്രോൺ വകഭേദത്തേയും അതിൻ്റെ വ്യാപനത്തെയും പ്രതിരോധിക്കാൻ സാധിക്കുന്നു. കൊറോണ വൈറസിനെയും അതിന്റെ വകഭേദങ്ങളെയും നേരിടാൻ മൂന്നാമത്തെ ഡോസ് പ്രധാനമാണ്.
ഒമിക്രോൺ വകഭേദവുമായി ബന്ധപ്പെട്ട ഡാറ്റ വ്യക്തമാക്കുന്നത് അത് കൂടുതൽ അപകടകാരിയല്ലെന്നതാണ്. ജാഗ്രതാ ഗണത്തിൽ പെടുത്തിയ ഒമിക്രോൺ നിലവിൽ 70 ഓളം രാജ്യങ്ങളിൽ കണ്ടെത്തിയിട്ടുണ്ട്.
ബൂസ്റ്റർ ഡോസിലൂടെ വാക്‌സിന്റെ രണ്ട് ഡോസ് ശക്തിപ്പെടുത്തുന്നത് വളരെ പ്രധാനമാണ്. ഇത് ശാസ്ത്രീയ തെളിവുകളിലൂടെയും പഠനങ്ങളിലൂടെയും തെളിയിക്കപ്പെട്ടിട്ടുണ്ട്.
അതേ സമയം ഇപ്പോൾ നാലാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുന്നത് സംബന്ധിച്ച് ”നമ്മൾ തിരക്ക് കൂട്ടേണ്ടതില്ല” എന്ന് ആരോഗ്യ മന്ത്രാലയ വാക്താവ് സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
Arabian Malayali WhatsApp Group
