കൊറോണ ബാധിക്കുമോ എന്ന പേടി നിലവിൽ ലോകം നേരിടുന്ന ഏറ്റവും വലിയ മാനസികപ്രശ്നം; പരിഹാര മാർഗം നിർദ്ദേശിച്ച് സൗദി മാനസികാരോഗ്യ വിദഗ്ധൻ
ഇപ്പോഴത്തെ കൊറോണ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ആളുകൾ നേരിടുന്ന ഒരു മാനസിക പ്രശ്നം തന്നെ കൊറോണ ബാധിക്കുമോ എന്ന ഭയമാണെന്ന് സൗദി സൈക്യാട്രിസ്റ്റ് ഡോ:അബ്ദുറഹ്‌മാൻ അൽ ഖൈറാൻ വ്യക്തമാക്കി.
ആഗോള തലത്തിൽ തന്നെ കൊറോണ ബാധിക്കുമോ എന്ന ഭീതിയും അതിനോടനുബന്ധിച്ച കാര്യങ്ങളുമാണു ഏറ്റവും കൂടുതൽ ചികിത്സ തേടിയ മാനസിക പ്രശ്നങ്ങൾ.
വൈറസ് ബാധിക്കുമോ എന്ന ഭീതി മുതിർന്നവരിൽ വിഷാദ രോഗത്തിനും ഡിസോർഡറിനും കുട്ടികളിൽ സോഷ്യൽ ഫോബിയക്കും കാരണമാകുന്നുണ്ട്.
വൈറസ് പിടികൂടുമോ എന്ന ഭയത്തിനുള്ള ചികിത്സ ശക്തമായ കേസുകളിൽ ബിഹാവിയറൽ തെറാപി വഴിയാണു സാധ്യമാകുന്നത്.
രോഗം പിടികൂടുമെന്ന ഭീതി വെറുതെ സ്വയം ഉണ്ടാക്കേണ്ട ആവശ്യമില്ല. അല്ലഹുവിൽ അഭയം പ്രാപിക്കുകയും വിശ്വാസം ശക്തിപ്പെടുത്തുകയും നിഷേധാത്‌മകവും ഭ്രാന്തവുമായ ചിന്തകൾക്ക് വഴങ്ങാതിരിക്കുകയും മുൻ കരുതൽ നടപടികൾ സ്വീകരിക്കുകയും ചെയ്യണം.
ഉത്കണ്ഠയും പിരിമുറുക്കവും കൂടും തോറും പ്രതിരോധ ശേഷിയും കുറയും. അത് കൊണ്ട് തന്നെ വിഷമിക്കാതിരിക്കുകയും സമ്മർദ്ദത്തിലാകാതെ പോസിറ്റീവായിരിക്കുകയും ആത്‌മ വിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യണമെന്നും ഡോക്ടർ അബ്ദുറഹ്‌മാൻ ഉപദേശിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
