സൗദിയിലുള്ള ഭർത്താവ് മെസേജിനു മറുപടി നൽകാത്തതിൽ മനം നൊന്ത് നവവധു ആത്‌മഹത്യ ചെയ്തു
ഹൈദരാബാദ്: സൗദിയിലുള്ള തൻ്റെ ഭർത്താവ് താനയച്ച മെസേജുകൾക്ക് മറുപടി നൽകാത്തതിൽ മനം നൊന്ത് നവ വധു ആത്‌മഹത്യ ചെയ്തതായി ബന്ധുക്കൾ.
ഹൈദരാബാദിലെ ചന്ദ നഗറിലെ 24 കാരിയായ ഖനേജ ഫാത്തിമയാണു ഭർത്താവിൻ്റെ വീട്ടിൽ ആത്‌മഹത്യ ചെയ്തത്.
ഇക്കഴിഞ്ഞ ജുലൈയിലായിരുന്നു സൗദിയിൽ റിസർച്ച് അനലിസ്റ്റ് ആയി ജോലി ചെയ്യുന്ന സയ്യിദ് ഹമീദുമയി ഫാത്തിമയുടെ വിവാഹം.
വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനു ശേഷം ഭർത്താവ് സൗദിയിലേക്ക് മടങ്ങുകയായിരുന്നു. എന്നാൽ അതിനു ശേഷം ഒരിക്കൽ പോലും ഭർത്താവ് ഫാത്തിമയുമായി ബന്ധപ്പെട്ടിരുന്നില്ല. ഫാത്തിമ അയച്ച മെസേജുകൾക്ക് ഒന്നിനു പോലും മറുപടിയും നൽകിയിരുന്നില്ല.
ഭർത്താവിൻ്റെ ഈ സമീപനം ഫാത്തിമയെ ഏറെ വിഷമിപ്പിക്കുകയും അത് വിഷാദ രോഗിയാകാൻ കാരണമാകുകയും ചെയ്യുകയും ഒടുവിൽ ഫാത്തിമ ആത്‌മഹത്യ ചെയ്യുകയുമായിരുന്നു. പോലീസ് കേസ് രെജ്സിറ്റർ ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa