കോപ്പർ കേബിളുകൾ മോഷ്ടിച്ച 12 പാകിസ്ഥാനികൾ ജിദ്ദയിൽ അറസ്റ്റിൽ
ജിദ്ദയിലെ ഒരു പ്രൊജക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്ന് കോപ്പർ കേബിളുകൾ മോഷ്ടിച്ച 12 പാകിസ്ഥാനികളെ അറസ്റ്റ് ചെയ്തതായി മക്ക പ്രവിശ്യാ പോലീസ് അറിയിച്ചു.
സെക്യൂരിറ്റി ഉദ്യോഗസ്ഥനെ അക്രമിക്കുകയും അയാളുടെ പക്കലുള്ള സാധനങ്ങൾ മോഷ്ടിക്കുകയും ചെയ്തതിനു ശേഷമായിരുന്നു ഇവർ കേബിളുകൾ കടത്തിയത്.
ജിദ്ദയിലെ ഒരു കംബനിയുടെ ഭാഗമായുള്ള പ്രൊജക്റ്റിൻ്റെ ഹെഡ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരുന്ന കേബിളുകളായിരുന്നു പ്രതികൾ കവർച്ച ചെയ്തത്.
പ്രതികൾക്കെതിരെ പ്രാഥമിക നടപടികൾ പൂർത്തീകരിക്കുകയും പബ്ളിക് പ്രോസിക്യൂഷനു കൈമാറുകയും ചെയ്തിട്ടുണ്ട്.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
