കൊറോണ ഈ വർഷത്തോടെ അവസാനിക്കില്ലെന്ന് സൗദി കൺസൾട്ടൻ്റിൻ്റെ നിരീക്ഷണം
റിയാദ്: രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണത്തിലുണ്ടായ വർദ്ധനവിനെക്കുറിച്ചും കൊറോണ അവസാനിക്കുന്നതിനെക്കുറിച്ചും സൗദിയിലെ സാംക്രമിക രോഗ വിഭാഗം കൺസൾട്ടൻ്റ് ഡോ:അബ്ദുറഹ്‌മാൻ അഥ്വാർ വിശദീകരിച്ചു.
രാജ്യത്ത് പൊതുവായി രോഗബാധിതരുടെ എണ്ണം വർദ്ധിച്ചിട്ടുണ്ട്. റിയാദിൽ ജനസംഖ്യാ വർദ്ധനവും ഒത്ത് ചേരലുകൾ വർദ്ധിക്കുന്നതും പ്രതിരോധ മുൻ കരുതലുകൾ പാലിക്കാത്തതും രോഗവർദ്ധനവിനു കാരണമായിട്ടുണ്ട്.
കൊറോണ 2022 ൽ പൂർണ്ണമായും അവസാനിക്കാനുള്ള സാധ്യത ഡോ: അബ്ദുറഹ്‌മാൻ അഥ്വാർ തള്ളിക്കളഞ്ഞു.
അതേ സമയം ഈ വർഷം വൈറസിനു മേൽ വ്യക്തമായി നിയന്ത്രണം ഉണ്ടാകും. അതോടൊപ്പം വാക്സിനേഷനു വ്യക്തമായ ഷെഡ്യൂളുകൾ വരികയും അത് മൂലം ഗുരുതരാവസ്ഥയിലാകുന്നവരുടെ എണ്ണം കുറയുകയും ചെയ്തേക്കുമെന്നും ഡോ:അഥ്വാർ സൂചിപ്പിച്ചു.
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa
