ചൊവ്വാഴ്‌ച, മെയ്‌ 19, 2026
Saudi ArabiaTop Stories

മലപ്പുറം തൃപ്പനച്ചി സ്വദേശി ജിദ്ദയിൽ അന്തരിച്ചു

ജിദ്ദ: മലപ്പുറം തൃപ്പനച്ചി പാലക്കാട് സ്വദേശി കറുത്തേടത്ത് അബ്ദുൽ അസീസ് (45) കഴിഞ്ഞ ദിവസം ജിദ്ദയിൽ അന്തരിച്ചു. താമസസ്ഥലത്ത് കൂട്ടുകാരോടൊപ്പം ഇരിക്കവേ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടർന്നായിരുന്നു മരണം.

ആറു മാസം മുംബ് അവധി കഴിഞ്ഞ് നാട്ടിൽ നിന്ന് തിരിച്ചെത്തിയ അബ്ദുൽ അസീസ് ഐ സി എഫ് മഹ്ജർ സെക്ടർ സെക്രട്ടറിയായും ജിദ്ദ സെൻട്രൽ ഐസിഎഫ് എക്സിക്യൂട്ടിവ് അംഗവുമായി പ്രവർത്തിച്ച് വരികയായിരുന്നു.

പരേതനായ കുഞ്ഞറമുഹാജിയുടെയും ഖദീജയുടെയും മകനാണു അബ്ദുൽ അസീസ്. ഭാര്യ: ഷാഹിദ. മക്കൾ: ഷറിൻ സുൽത്താന, മുഹമ്മദ് സിനാൻ, ഫിദ ഫാതിമ. മരുമകൻ: വടക്കാങ്ങര മുഹമ്മദ് ഹുസൈൻ.

മയ്യിത്ത് ജിദ്ദയിൽ മറവ് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങൾ ഐ സി എഫ് സേവന വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടന്ന് വരുന്നു.

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം.
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

അറേബ്യൻ മലയാളി വാട്സാപ് ഗ്രൂപിൽ നിങ്ങൾക്കും അംഗമാകാം👇
https://hostinfoarabia.com/arabian_malayali_whatsapp_group_ksa

Jihadudheen Areekkadan

എഡിറ്റർ ഇൻ ചാർജ്